വര്‍ഷങ്ങളായി ശബരിമലയില്‍ സ്തരീകള്‍ക്ക് പ്രവേശമില്ലായിരുന്നെങ്കിലും ഇത് കര്‍ശനമാക്കിയത് ഒരു തമിഴ് ചിത്രത്തിനുശേഷമാണ്. നമ്പിനോര്‍ കെടുവതില്ലൈ യായിരുന്നു ചിത്രം. 65 വര്‍ഷം മുടങ്ങാതെ അയ്യപ്പ ദര്‍ശനം നടത്തിവന്ന ഭക്തനായ ശങ്കരനായിരുന്നു സംവിധായകന്‍. 1986 മാര്‍ച്ച് 8 മുതല്‍ 13 വരെ സന്നിധാനത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്.
എന്നാല്‍ യുവതികളായ നടികളെ മലകയറ്റി പതിനെട്ടാംപടിക്കല്‍ നൃത്തം ചെയ്യിച്ചുള്ള ചിത്രൂീകരണത്തിനെതിരെ കായംകുളം കൃഷ്ണപുരം കാപ്പില്‍മേക്ക് തെറ്റ്വേലില്‍ വി.രാജേന്ദ്രന്‍ റാന്നി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസില്‍ താരങ്ങളായ ജയശ്രീ, സുധാചന്ദ്രന്‍, അനു (ഭാമ), വടിവുക്കരശി, മനോരമ എന്നിവരായിരുന്നു ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളും സംവിധായകന്‍ ശങ്കരന്‍ ആറാം പ്രതിയുമായിരുന്നു. ഇവരെ കൂടാതെ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.ഭാസ്‌കരന്‍ നായര്‍, അംഗങ്ങളായ സരസ്വതി കുഞ്ഞിക്കൃഷ്ണന്‍, ഹരിഹരയ്യര്‍ എന്നിവരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. 1986 ജൂലൈയില്‍ കോടതിയിലെത്തിയ കേസില്‍ 1986 സെപ്റ്റംബറില്‍ താരങ്ങള്‍ ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു.
അന്ന് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ആയിരുന്ന ഗോപാലകൃഷ്ണപിള്ള പ്രതികള്‍ക്ക് 1000 രൂപ വീതം പിഴയിട്ടു. നടി മനോരമയ്ക്ക് 50 വയസ്സു കഴിഞ്ഞിരുന്നതിനാല്‍ വിട്ടയച്ചു. സംവിധായകനില്‍ നിന്ന് 7500 രൂപ ഫീസ് വാങ്ങി സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡ് അ് ഭാരവാഹികള്‍ക്കും കോടതി പിഴയിട്ടു. ഇതോടെ, സ്ത്രീകളുടെ പ്രവേശനത്തിനുള്ള നിയന്ത്രണം ദേവസ്വം ബോര്‍ഡ് കര്‍ശനമാക്കി.
കൂടാതെ ദേവസ്വം ഉദ്യോഗസ്ഥയുടെ മകള്‍ ആചാരം ലംഘിച്ച് മലയില്‍ എത്തിയതിനെതിരെ ഹൈക്കോടതിയിലും കേസ് വന്നു. ഇതേതുടര്‍ന്ന് ചങ്ങനാശേരി പുഴവാത് പുളിമൂട്ടില്‍ എസ്.മഹേന്ദ്രന്‍ അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ച് ജസ്റ്റിസ് പരിപൂര്‍ണന്റെ ബെഞ്ചാണ് 1990ല്‍ 10നും 50നും മധ്യേയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ നിയന്ത്രണം കര്‍ശനമാക്കിയത്.
Post Your Comments