Latest NewsKeralaIndia

‘കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍, രാഹുല്‍ ഈശ്വര്‍ ശത്രുവിഭാഗത്തിനൊപ്പം’ : സ്വാമി ഭദ്രാനന്ദ

ശബരിമല വിധിക്കായി പ്രവര്‍ത്തിച്ചത് ഹിന്ദുവിരുദ്ധ ശക്തികളാണെന്ന് ഭദ്രാനന്ദ പറഞ്ഞു.

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധിയില്‍ പ്രതികരണവുമായി സ്വാമി ഭദ്രാനന്ദ രംഗത്ത്.’എന്തായാലും കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍ ആയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. അതേസമയം പ്രതികരണശേഷിയുള്ള കുറച്ചു വിഭാഗം ഉണ്ടായിരുന്നു അവരെങ്കിലും വിധിക്ക് മുന്നേ ശബ്ദം ഉയര്‍ത്തിയിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നും ഇത്തരമൊരു വിധി ഇണ്ടാവില്ലായിരുന്നു’-ഭദ്രാനന്ദ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശബരിമല വിധിക്കായി പ്രവര്‍ത്തിച്ചത് ഹിന്ദുവിരുദ്ധ ശക്തികളാണെന്ന് ഭദ്രാനന്ദ പറഞ്ഞു. അവരുടെ ആവശ്യം സ്ത്രീകളെ ശബരിമലയില്‍ കയറ്റുക എന്നതിലുപരി ഹിന്ദു ആചാരങ്ങളെ തകര്‍ക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ശബരിമല വിധിക്കായി പ്രവര്‍ത്തിച്ചത് ഹിന്ദുവിരുദ്ധ ശക്തികള്‍. അവരുടെ ആവശ്യം സ്ത്രീകളെ ശബരിമലയില്‍ കയറ്റുക എന്നതിലുപരി ഹിന്ദു ആചാരങ്ങളെ തകര്‍ക്കുക എന്നതായിരുന്നു. എന്തായാലും കേരളത്തിലെ ഹിന്ദുക്കള്‍ ഹിജഡകള്‍ ആയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. അതേസമയം പ്രതികരണശേഷിയുള്ള കുറച്ചു വിഭാഗം ഉണ്ടായിരുന്നു അവരെങ്കിലും വിധിക്ക് മുന്നേ ശബ്ദം ഉയത്തിയിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നും ഇത്തരമൊരു വിധി ഇണ്ടാവില്ലായിരുന്നു.

എന്നാല്‍, എല്ലാം ശരിയായ ദിശയിലാണെന്നും വിധി അനുകൂലമാകുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രതികരിപ്പിക്കാതെ ശത്രുവിഭാഗത്തിന്റെ ഒപ്പം നിന്ന് പ്രവര്‍ത്തിച്ച രാഹുല്‍ ഈശ്വറിനോട് എങ്ങനെ പൊറുക്കാന്‍ കഴിയും? ഇനി ഇതിന്റെ പേരില്‍ ചാനലുകളില്‍ കയറിയിരുന്നു കുരയ്ക്കുന്ന കൂതറകളുടെ കപട കസര്‍ത്ത് കാണുന്നതോര്‍ക്കുമ്പോള്‍ ആണ് സഹിക്കാന്‍ കഴിയാത്തതു !

shortlink

Related Articles

Post Your Comments

Related Articles


Back to top button