Latest NewsKeralaIndia

ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

തലമുറകളായി കൈമാറിവന്ന വിശ്വാസബലമാണ് പൊടുന്നനെ നഷ്ടമായതെന്നാണ് ഭക്തരില്‍ ചിലരുടെ ആദ്യപ്രതികരണം

കൊല്ലം: ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്നതാണ് പ്രായഭേദമെന്യേഎല്ലാസ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെന്ന് ആശങ്ക. തലമുറകളായി കൈമാറിവന്ന വിശ്വാസബലമാണ് പൊടുന്നനെ നഷ്ടമായതെന്നാണ് ഭക്തരില്‍ ചിലരുടെ ആദ്യപ്രതികരണം.ഭാരതത്തിലെ ഇതരക്ഷേത്രങ്ങളില്‍നിന്നും ശബരിമലയ്ക്കുള്ളപ്രത്യേകത സന്നിധാനത്ത് ഭക്തനും ഭഗവാനും ഒന്നാണെന്നതാണ്.

അത് ഓര്‍മിപ്പിക്കുന്ന തരത്തിലാണ് പതിനെട്ടാംപടി കടന്നെത്തുന്ന ഭക്തനു മുന്നില്‍ തത്ത്വമസി എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സന്നിധാനത്ത് ഭക്തന് സംഭവിക്കുന്ന തെറ്റുകുറ്റങ്ങളെല്ലാം ഭഗവാനും ബാധകമാകുമെന്ന് ഭക്തര്‍ ചൂണ്ടിക്കാണിക്കുന്നു.നൈഷ്ഠികബ്രഹ്മചാരിഭാവത്തിലെ പ്രതിഷ്ഠാസങ്കല്പമുള്ള ശബരിമലയില്‍ എത്തുന്ന ഭക്തരും അതേവികാരത്തോടെ വേണം എത്താന്‍ എന്നതുകൊണ്ടാണ് ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ ഒരു മണ്ഡലക്കാലത്തെ കഠിനവ്രതാനുഷ്ഠാനത്തോടെ മലചവിട്ടണമെന്ന് ആചാര്യന്മാര്‍ നിഷ്‌ക്കര്‍ഷിച്ചതെന്നും ഭക്തരും ഗുരുസ്വാമിമാരും അഭിപ്രായപ്പെടുന്നു.

നൂറ്റാണ്ടുകളായുള്ള ഈ ആചാരക്രമമാണ് ഇനി നഷ്ടമാകുന്നതെന്നാണ് അയ്യപ്പഭക്തരില്‍ ഒരു വിഭാഗം സങ്കടപ്പെടുന്നത്.മണ്ഡല, മകരവിളക്കുത്സവക്കാലത്ത് ഭക്തരുടെ തിരക്ക് വര്‍ധിക്കുന്നതോടെ ദര്‍ശനത്തിനായി പത്തും പതിനാറും മണിക്കൂറുകള്‍ ഭക്തര്‍ക്ക് ഒരേനിലയില്‍ കാത്തുനില്‍ക്കേണ്ടിവരും. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പരിമിതമായ സൗകര്യംപോലും ഇല്ലാതെ രാവുംപകലും നിന്നുതിരിയാന്‍ ഇടയില്ലാത്തവിധം കാനനപാതകളിലടക്കം നില്‍ക്കേണ്ടിവരുന്നത് യുവതികളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

നിലവില്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ക്കുപോലും മതിയായ സൗകര്യങ്ങള്‍ സന്നിധാനത്തും തീര്‍ഥാടനപാതകളിലും ഇല്ല. യുവതികളായ സ്ത്രീകള്‍കൂടി ശബരിമലയിലെത്തുന്നതോടെ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനോ ദേഹശുദ്ധിവരുത്താനോ ഉള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഭക്തര്‍ ആശങ്കപ്പെടുന്നു. ഇനി വരുന്ന തീര്‍ഥാടനകാലങ്ങള്‍ വിവാദങ്ങളുടേതാകുകയും അതിലൂടെ ശബരിമലയുടെ പരിശുദ്ധിയും പവിത്രതയും നഷ്ടപ്പെടുകയും ചെയ്യുമെന്നും ഭക്തര്‍ ഭയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button