തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ പുനപരിശോധനാഹർജി നൽകാൻ ഒരുങ്ങി പന്തളം രാജകുടുംബം. തുടർനടപടികൾ ചർച്ച ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. അടുത്തമാസം മൂന്നിനാണ് യോഗം ചേരുക. സുപ്രീം കോടതി വിധി നടപ്പാക്കുമ്പോൾ സർക്കാരിനും ദേവസ്വം ബോർഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്.
ശബരിമലയിലെ ആചാരങ്ങൾ അയ്യപ്പന്‍റെ നൈഷ്ഠികബ്രഹ്മചര്യത്തിലൂന്നിയാണെന്ന വാദമാണ് കേസിൽ വാദം നടന്നപ്പോഴൊക്കെ തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും എൻഎസ്എസ്സും പല തവണ ഉന്നയിച്ചത്. എന്നാൽ, ആചാരത്തിന്‍റെ പേരിൽ ഭരണഘടനയുടെ മൗലികാവകാശം ലംഘിയ്ക്കരുതെന്ന നിരീക്ഷണം സുപ്രീംകോടതി ഭരണഘടനാബഞ്ച് ഉയർത്തിപ്പിടിയ്ക്കുന്പോൾ ശബരിമല തന്ത്രി കുടുംബം നിരാശരാണ്. അപ്പീൽ പോയാലും കേസിൽ ഇനി പുനഃപരിശോധനയ്ക്ക് സാധ്യത കുറവാണ്.
Post Your Comments