ന്യൂയോർക്ക്: സാർക് മന്ത്രിമാരുടെ യോഗത്തിൽനിന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇറങ്ങിപ്പോയ സംഭവത്തിൽ പ്രതികരണവുമായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി.യോഗത്തിൽ സുഷമ സ്വരാജിനെ മ്ലാനതയോടെയാണ് കണ്ടത്. ഞങ്ങൾ ഇരുവരും പരസ്പരം ചിരിക്കണമായിരുന്നു. മാധ്യമങ്ങളോടുപോലും പ്രതികരിക്കാൻ കഴിയാത്ത രീതിയിൽ അവർ വലിയ സമ്മര്‍ദത്തിലായിരുന്നു. അവരുടെ മുകളിലുള്ള രാഷ്ട്രീയ സമ്മര്‍ദം കാണാൻ തനിക്ക് കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ന്യൂയോർക്കിൽ യുഎൻ പൊതുസഭയുടെ ഭാഗമായി നടന്ന സാർക് മന്ത്രിമാരുടെ യോഗത്തിൽ പ്രസംഗിച്ചശേഷമാണ് സുഷമ സ്വരാജ് ഇറങ്ങിപ്പോയത്. പാക് മന്ത്രിയുടെ പ്രസംഗത്തിനു മുൻപായിരുന്നു സുഷമയുടെ ഇറങ്ങിപ്പോക്ക്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രത്യേക അഭ്യർഥന പ്രകാരം വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ സമ്മതിച്ചെങ്കിലും ജമ്മു കശ്മീരിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ഭീകരരുടെ വെടിയേറ്റുമരിച്ചതിനു പിന്നാലെ കൂടിക്കാഴ്ചയിൽനിന്ന് ഇന്ത്യ പിന്മാറുകയായിരുന്നു.
Post Your Comments