KeralaLatest News

വെള്ളപ്പൊക്കത്തില്‍ നിന്നും നെടുമ്പാശ്ശേരിയെ സംരക്ഷിക്കാന്‍ പദ്ധതി

തിരുവനന്തപുരം•വെള്ളപ്പൊക്കഭീഷണിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തെയും പരിസരപ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിരേഖ ഒക്‌ടോബര്‍ 15- ഓടെ തയ്യാറാക്കും. വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാനുള്ള മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതുസംബന്ധിച്ച സര്‍വേ നടപടികള്‍ക്ക് തുടക്കമിട്ടു. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പൊതുയോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സിയാലിന്റെ മൊത്ത വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 13.57 % വളര്‍ച്ചയുണ്ടായി. കമ്പനിയുടെ ലാഭം 29.89% വളര്‍ച്ചയോടെ 387.93 കോടി രൂപയായി ഉയര്‍ന്നു. വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.

ആഭ്യന്തര ടെര്‍മിനല്‍ കെട്ടിടത്തിന്റെ പുനരുദ്ധാരണം അവസാനഘട്ടത്തിലാണ്. 2018 ഡിസംബര്‍ ആദ്യവാരത്തോടെ സൗരോര്‍ജപ്‌ളാന്റിന്റെ ശേഷി 40 മെഗാവാട്ട് ആയി ഉയര്‍ത്താനുള്ള നടപടികളെടുത്തിട്ടുണ്ട്. സിയാലിന്റെ ഉപകമ്പനിയായ CIASL സ്ഥാപിച്ച വിമാന അറ്റകുറ്റപ്പണി കേന്ദ്രം ഈ സാമ്പത്തികവര്‍ഷം തന്നെ പ്രവര്‍ത്തനക്ഷമമാവും.

കോവളം മുതല്‍ കാസര്‍കോട് വരെയുള്ള ഉള്‍നാടന്‍ ജലപാതവികസനത്തിനുളള പദ്ധതികളിലും സിയാലിന് പങ്കാളിത്തമുണ്ട്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും സംസ്ഥാനസര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസഫണ്ടിലേക്ക് 500 ലക്ഷം രൂപ നല്കി. കൂടാതെ സാമൂഹ്യശാക്തീകരണം, ആരോഗ്യപരിരക്ഷ, അടിസ്ഥാനവികസനം തുടങ്ങിയ മേഖലകളിലായി 103 ലക്ഷം രൂപയും ചെലവഴിച്ചു.

യോഗത്തില്‍ സിയാല്‍ സ്ഥിരജീവനക്കാരുടെ ഒരുമാസത്തെ ശമ്പളമായ 2 കോടി 90 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button