തിരുവനന്തപുരം: മദ്യവിൽപ്പനയിൽ എല്‍ഡിഎഫിന്റെ നയം വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മദ്യം ആവശ്യമുള്ളിടത്ത് കൊടുക്കുക എന്നതാണ് എല്‍ഡിഎഫ് നയമെന്ന് അദ്ദേഹം പറഞ്ഞു.
അബ്കാരി നയത്തിന് വിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിരിക്കുന്നത്. വിഷയം വിവാദമാക്കുന്നതു നിക്ഷിപ്ത താല്പര്യം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments