ക്രൂയ്സർ ശ്രേണിയിൽ അടുത്തിടെ താരമായ ഇന്‍ട്രൂഡറിന്റെ SP, Fi SP സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകൾ പുറത്തിറക്കി സുസുക്കി. ദീപാവലി വിപണി ലക്ഷ്യമാക്കി എത്തുന്ന ഈ ബൈക്കിലെ ചുവപ്പും (ക്യാന്‍ഡി സനോമ റെഡ്) കറുപ്പും (മാറ്റ് ബ്ലാക്) ഇടകലര്‍ന്ന നിറശൈലിയാണ് പ്രധാന പ്രത്യേകത. പില്യണ്‍ ബാക്ക്‌റെസ്റ്റ്, കറുപ്പുനിറമുള്ള സൈലന്‍സര്‍ കവചം, പുതിയ മിറര്‍ ഹൗസിംഗ് ,എബിഎസ് സുരക്ഷ, ഡെയ്‌ലൈറ്റ് റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ് സംവിധാനം എന്നിവയാണ് മറ്റു പ്രത്യേകതകൾ.
രൂപത്തിലെ ചില മാറ്റങ്ങൾ അല്ലാതെ എൻജിനിൽ പരിഷ്ക്കാരങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ജിക്‌സറിലുള്ള 154.9 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 14 bhp കരുത്തും 14 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും ഇന്‍ട്രൂഡറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 17 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളില്‍ ഡിസ്‌ക് ബ്രേക്കുകൾ സുരക്ഷ ചുമതലയും വഹിക്കുന്നു. കാര്‍ബ്യുറേറ്റര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുകളിൽ ലഭ്യമാണ്. സ്‌പെഷ്യല്‍ എഡിഷന്‍ ഇന്‍ട്രൂഡര്‍ SP -ക്ക് ഒരുലക്ഷം രൂപയും, ഇന്‍ട്രൂഡര്‍ Fi SP -ക്ക് വില 1.07 ലക്ഷം രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില.
Post Your Comments