Latest NewsInternational

ഇന്തോനേഷ്യയിലെ ദ്വീപിലുണ്ടായ സുനാമിയിൽ മരണം 384 ആയി

റോഡുകളും തകര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും മരണം 384 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു. സുലാവേസിയിലെ പലുവിലും ഡങ്കല നഗരത്തിലും അഞ്ചടി ഉയരത്തിലാണ് സുനാമി വീശിയടിച്ചത്. ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 85 കിലോമീറ്റര്‍ പരിധിയില്‍ മൂന്നരലക്ഷം പേര്‍ താമസിക്കുന്നുണ്ട്. അതിനാല്‍, നാശനഷ്ടം വളരെ കൂടുതലായിരിക്കുമെന്നാണ് പ്രഥമ കണക്കുകൂട്ടല്‍. പലുവില്‍ ബീച്ച്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടവരിലേറെയും

റോഡുകളും തകര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഹെലികോപ്റ്റര്‍ മുഖാന്തരമുള്ള രക്ഷാ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ മൃതതദേഹങ്ങള്‍ കുടുങ്ങികിടക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ റിക്ടര്‍സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുലാവേസിയില്‍ ആദ്യമുണ്ടായത്. തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button