നാഗ്പൂര്‍•നാഗ്പൂര്‍ പോലീസിന്റെ സോഷ്യല്‍ സെക്യുരിറ്റി ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പിടികൂടി. സീതബല്ഡി പകോഡെവാല ഗള്ളിയിലെ നുതന്‍ ലോഡ്ജില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അമ്മയും മകനും ഉള്‍പ്പടെയുള്ള മൂന്നംഗ സംഘം പോലീസ് വലയിലായത്. ഇരയായ ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
ലോഡ്ജ് കേന്ദ്രീകരിച്ച് മാംസവ്യാപാരം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകാര്‍ എന്ന വ്യാജേന സമീപിച്ചാണ് പോലീസ് പെണ്‍വാണിഭ സംഘത്തെ കുടുക്കിയത്. റെയ്ഡില്‍ മീന മഹേന്ദ്ര കംദി(55) മകന്‍ ശൈലേന്ദ്ര മഹേന്ദ്ര കംദി മറ്റൊരു പ്രതിയായ രമേശ് ഭയ്യാജി റൌട്ട് (36) എന്നിവാരന് പിടിയിലായത്. അമ്മയും മകനും ചേര്‍ന്നാണ് യുവതിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും അനശ്യാസ്യം തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
Post Your Comments