മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍മാരായ മുരളി വിജയെയും ശിഖർ ധവാനെയും രോഹിത് ശർമയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. 18-കാരനായ പൃഥ്വി ഷായും ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലുള്ള മായങ്ക് അഗര്‍വാളും ടീമിലുണ്ട്. ഹനുമ വിഹാരി, റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അജിങ്ക്യ രഹാനെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ നാലു മുതല്‍ രാജ്‌കോട്ടിലാണ് ആദ്യ ടെസ്റ്റ്. ഒക്ടോബര്‍ 12-ന് ഹൈദരാബാദില്‍ രണ്ടാം ടെസ്റ്റ് നടക്കും.
ഇന്ത്യന്‍ ടീം – വിരാട് കോഹ്ലി (ക്യാപ്റ്റന്‍) കെ.എല്‍ രാഹുല്‍, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍.
Post Your Comments