ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയ്ക്കായി മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. നാളെ രാത്രി ഏഴ് മണിക്ക് ലൈവായാണ് പരിപാടി നടക്കുന്നത്. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായവരെല്ലാം ഫിനാലെയോടനുബന്ധിച്ച് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മനോജ് വര്‍മ്മ, അഞ്ജലി അമീര്‍, ദീപന്‍ മുരളി, അര്‍ച്ചന സുശീലന്‍, ദിയ സന, ഡേവിഡ് ജോണ്‍, രഞ്ജിനി ഹരിദാസ്, ഹിമ ശങ്കര്‍, ബഷീര്‍ ബാഷി തുടങ്ങിയവരെല്ലാം ഇപ്പോള്‍ ബിഗ് ഹൗസിലെത്തിയിട്ടുണ്ട്.
കിടിലൻ മേക്കോവറുമായാണ് രഞ്ജിനിയും ഹിമയും ഹൗസിൽ തിരികെയെത്തിയിരിക്കുന്നത്. ഫിനാലെയിലേക്കെത്തിയവര്‍ അവരവരുടെ പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. പേളി മാണി, ശ്രിനിഷ്, സുരേഷ്, സാബു, ഷിയാസ് എന്നിവരാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്. ഫിനാലെയില്‍ ഇവര്‍ക്ക് ലഭിക്കുന്ന ടാസ്‌ക്കും പ്രേക്ഷകരുടെ വോട്ടിങ്ങുമൊക്കെയാണ് വിജയിയെ തീരുമാനിക്കുന്നത്.
Post Your Comments