ചെന്നൈ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിച്ച് നടി രഞ്ജിനി രംഗത്ത്. ഹിന്ദുക്കളുടെ കറുത്ത ദിനമാണെന്നാണ് നടി വിധിക്കെതിരെ പ്രതികരിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം സുപ്രീംകോടതി വിധിക്കെതിരെ രംഗത്തെത്തിയത്. ലിംഗസമത്വത്തിന്റെ പേര് പറഞ്ഞ് പാരമ്പര്യത്തെയും ആചാരത്തെയും തകര്‍ക്കുകയാണെന്നും രഞ്ജിനി കുറ്റപ്പെടുത്തി. അയപ്പന്റെ നൈതിക ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കണമെന്നും നടി പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഇതിനായി തന്റെ ഒപ്പം ആരൊക്കെയുണ്ടാകുമെന്നും രഞ്ജിനി ചോദിക്കുന്നുണ്ട്.
രഞ്ജിനിയുടെ പോസ്റ്റ്
ഹെന്ദവതയുടെ കറുത്ത ദിനമാണിന്ന്. ലിംഗസമത്വത്തിന്റ പേരും പറഞ്ഞ് പാരമ്പര്യത്തേയും സംസ്ക്കാരത്തെയും നശിപ്പിക്കുകയാണ്. ഈ വിധി തിരുത്താന്‍ നമ്മള് ഒരുമിച്ച് നില്‍ക്കണം. അയ്യപ്പന്റെ ബ്രഹ്മചര്യവ്രതം കാത്തുസൂക്ഷിക്കാന്‍ ആരെല്ലാം എന്നോട് ഒപ്പമുണ്ടാകും.
https://www.facebook.com/SashaRanjini/photos/a.1423255107943317/2171652246436929/?type=3&__xts__%5B0%5D=68.ARD1lCdnzbt5pZiu7R6v5JzkUhBkwMMYV2iRXU7Nk6K7fbFfPYYq1SBrpKCGyZ4CTrxEE0bctIca4-z1iGFz897UmhI3ufCIJsPbPND3X576RSoBL5Q4kwEQxrbgEfipySFIZdNhqM0-cCiOHCgBVWy4UntPD-XxUn0jQJWTWiD9skGiGexfQA&__tn__=-R
Post Your Comments