മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ദേശീയ ട്രാന്‍സ്‌പോര്‍ട്ടറുടെ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റയില്‍വേയുടെ എല്ലാ കോച്ചുകളിലും സ്വച്ഛ് ഭാരതിന്റെ ലോഗോയും ദേശീയ പതാകയും പ്രദര്‍ശിപ്പിക്കും. ഗന്ധിജയന്തി ആഘോഷങ്ങള്‍ സ്വച്ഛ് പക്ക്‌വാര എന്നാണ് അറിയപ്പെടുക. റെയില്‍വെയുടെ 43 സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി
.ഇവിടങ്ങളില്‍ മഹാ ശുചിത്വ യജ്ഞം നടത്താനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി, ലക്‌നൗ, മുംബൈ, സൂററ്റ്, ദാനാപൂര്‍, അസന്‍സോള്‍, ബാംഗ്ലൂര്‍, വഡോസര്‍, എന്നിവയാണ് 43 സ്റ്റേഷനുകളില്‍ ഒന്നായ പുരി, അമൃത്സര്‍, ഹരിദ്വാര്‍, കുരുക്ഷേത്ര എന്നിവടങ്ങളിലായിരിക്കും ഇത് നടക്കുക.
കൂടാതെ തിരഞ്ഞെടുക്കുന്ന സ്റ്റേഷനുകളില്‍ ഗാന്ധിയെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചുവര്‍ ചിത്രങ്ങളും വരയ്ക്കും. ഒക്ടോബര്‍ മുതല്‍ അടുത്ത ആറുമാസം വരെയാണ് ഇത് തുടരുക. ശുചിത്വം, അഹിംസ, സ്വമേധയാ സമൂഹം, വര്‍ഗീയ ഐക്യം, തൊട്ടുകൂടായ്മ ഇല്ലായ്മ ചെയ്യുക, സ്ത്രീശാക്തീകരണം തുടങ്ങിയവയായിരിക്കും വിഷയങ്ങള്‍.
സ്വര്‍ണ ത്രികോണ മേഖല എന്നറിയപ്പെടുന്ന ഡല്‍ഹി, ആഗ്ര, ജയ്പുര്‍ എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും റെയില്‍വെ നേതൃത്യം നല്‍കും. കൂടാതെ സോണല്‍, ഡിവിഷണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുകളില്‍ ‘ഗാന്ധിജിയുടെ ഉദ്ധരണികള്‍ ഉപയോഗിച്ച് ചുവര്‍ചിത്രങ്ങളും വരയ്ക്കും. ഒക്ടോബര്‍ രണ്ടിനു മുമ്പായി ഇവ പൂര്‍ത്തീകരിക്കണം. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടു മുതല്‍ മാര്‍ച്ച് 2019 വരെ പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments