ലഖ്‌നൗ : മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ലോകമെമ്പാടും ആചരിക്കുമ്പോള്‍ ഗാന്ധിജിയുടെ കോലത്തില്‍ വെടിവെച്ച് ഹിന്ദുമഹാസഭാ നേതാവ്. അലിഗഡില്‍ വെച്ചാണ് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ ഗാന്ധിജിയുടെ മുഖമുള്ള കോലത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
വെടിയുതിര്‍ത്തതിന് ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സേയുടെ പ്രതിമയില്‍ ഹാരവും അണിയിച്ചു. പണ്ട് കാലങ്ങളില്‍ ഗാന്ധി കൊല്ലപ്പെട്ട ദിവസം ഗോഡ്‌സെയെ ആദരിക്കാനായി ശൗര്യ ദിവസ് എന്നാണ് ഹിന്ദു മഹാസഭ ആചരിച്ചിരുന്നത്. ഇതിന് പുറമേയാണ് ഇത്തവണ വെടിവെക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരിക്കുന്നത്.
Post Your Comments