Latest NewsSpecials

നാലു രൂപ കൈവശം വച്ചതിന് കസ്തൂര്‍ബയോട് ഗാന്ധിജി ചെയ്തത്

നാലു രൂപ കയ്യില്‍ വച്ചതിന് കസ്തൂര്‍ബ ഗാന്ധിയോളം വിമര്‍ശിക്കപ്പെട്ട ഒരു ഭാര്യ വേറെയുണ്ടാകില്ല. ഭാര്യയുടെ സത്യസന്ധതയില്ലായ്മയെക്കുറിച്ച് വിശദമായി ലേഖനം എഴുതി പ്രസിദ്ധപ്പെടുത്തിയ ഭര്‍ത്താവ് മഹാത്മാ ഗാന്ധിയല്ലാതെ മറ്റൊരാളും ഉണ്ടാകില്ല.

സത്യത്തിനും ധാര്‍മികതയ്ക്കുമായി ഗാന്ധിജിയുടെ വിട്ടുവീഴ്ച്ചയില്ലായ്മ വെളിവാക്കുന്ന ലേഖനമാണ് 1929 ല്‍ നജീവന്‍ ആഴ്ച്ചപതിപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ‘എന്റെ സങ്കടം, എന്റെ നാണക്കേട്’ (MY SORROW, MY SHAME) എന്ന പേരിലായിരുന്നു ലേഖനം. തന്റെ ജീവചരിത്രഗ്രന്ധത്തില്‍ പത്‌നി കസ്തൂര്‍ബുടെ നന്‍മകള്‍ അക്കമിട്ട് നിരത്താന്‍ താന്‍ മടി കാണിച്ചിട്ടില്ലെന്നും എന്നാല്‍ അതുപോലെ തന്ന ചില ദൗര്‍ബല്യങ്ങളും അവര്‍ക്കുണ്ടെന്നുമാണ് ഗാന്ധിജി ലേഖനത്തില്‍ വ്യക്തമാക്കിയത്.

ആശ്രമത്തില്‍ ആരും സ്വന്തമായി പണമോ വിലപിടിപ്പുള്ള വസ്തുക്കളോ സൂക്ഷിക്കാന്‍ പാടില്ല എന്നതാണ് നിയമമെങ്കിലും കസ്തൂര്‍ബ ഒരിക്കല്‍ നൂറോ ഇരുനൂറോ രൂപ സൂക്ഷിച്ചതായി ഗാന്ധിജി പറയുന്നു. പല സന്ദര്‍ഭങ്ങളിലായി പല വ്യക്തികള്‍ സമ്മാനിച്ചതാണിത്. എന്നാല്‍ ആശ്രമത്തിന്റെയും തന്റെയും താത്പര്യത്തിന് വിരുദ്ധമായി ഭാര്യ പണം സൂക്ഷിച്ചത് നാണക്കേടാണെന്ന് ഗാന്ധിജി തുറന്നു പറയുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അവര്‍ ക്ഷമചോദിച്ചെന്നും മാനസാന്തരം വന്നെങ്കിലും ധനത്തോടുള്ള ആഗ്രഹം പൂര്‍ണമായും വിട്ടുപോയിരുന്നില്ലെന്നും ലേഖനം പറയുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കുറെ അപരിചതര്‍ നല്‍കിയ നാലു രൂപ ഓഫീസില്‍ നല്‍കാതെ കസ്തൂര്‍ബ കയ്യില്‍ വച്ചെന്നും ഗാന്ധിജി പറയുന്നു. മോഷണം എന്നാണ് ഇതിനെ അദ്ദേഹം ലേഖനത്തില്‍ വിശേഷിപ്പിച്ചത്. പിന്നീട് ആശ്രമത്തിലെ ഒരു അന്തേവാസി ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ പണം ഓഫീസില്‍ നല്‍കി ഇനി ഇങ്ങനെ ഉണ്ടാകില്ലെന്ന് ശപഥം ചെയ്തതായും അദ്ദേഹം പറഞ്ഞു. വീണ്ടും ഇത്തരത്തില്‍ പെരുമാറിയെന്ന് കണ്ടെത്തിയാല്‍ തന്നെയും ആശ്രമവും ഉപേക്ഷിച്ച് പോകുമെന്നായിരുന്നു അന്ന് അവര്‍ എടുത്ത ശപഥമെന്നും രാഷ്ട്രപിതാവ് ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.


ഗാന്ധിജി ഇങ്ങനെയൊക്കെ എഴുതിയതില്‍ അതിശയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ജീവിച്ചിരുന്ന ഒരു ഇതിഹാസമാണെന്നും സത്യത്തിന്റെ അവതാരമായിരുന്നെന്നുമാണ് പ്രശസ്ത ഗാന്ധിയന്‍ അയ്യപ്പന്‍ പിള്ള ഈ ലേഖനത്തോട് പ്രതികരിച്ചത്. സ്വയം സുതാര്യനും സത്യസന്ധനുമായി ജീവിക്കുമ്പോള്‍ തനിക്ക് ചുറ്റുമുള്ളവരെല്ലാം അങ്ങനെയാകണമെന്ന കര്‍ശ നിലപാട് ഗാന്ധിജിക്കുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button