Latest NewsJobs & Vacancies

പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ അവസരം

കേന്ദ്ര പൊതുമേഖലാ സ്ഥാപനം പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ അവസരം. എക്സിക്യുട്ടീവ് ട്രെയിനിമാരുടെ 24-ാമത് ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, സിവില്‍ വിഭാഗങ്ങളിലേക്ക് 2019-ലെ ഗേറ്റ് പരീക്ഷയുടെ സ്‌കോര്‍കൂടി അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം. ഒരു വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ എന്‍ജിനീയറായി സ്ഥിരനിയമനത്തിന് പരിഗണിക്കും.

2019-ലെ ഗേറ്റ് പരീക്ഷയിലെ സ്‌കോർ,ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് അനുയോജ്യരായവരെ തിരഞ്ഞെടുക്കുക. 2019 ജനുവരി 15 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും. ഫെബ്രുവരി 15 അവസാന തീയതി. ഇതിനായി ഉദ്യോഗാര്‍ഥികള്‍  ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുക. ഒക്ടോബര്‍ 1ആണ് ഗേറ്റിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

വിവരങ്ങൾക്ക് സന്ദർശിക്കുക : powergridindia

shortlink

Related Articles

Post Your Comments

Related Articles


Back to top button