Latest NewsIndia

ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം; മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രതിഷേധം

ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വ്യാപാരം ഡ്രഗ്ഗ് ആക്ടിലെ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും

ന്യൂഡൽഹി: ഓണ്‍ലൈന്‍ മരുന്ന് വ്യാപാരത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. മരുന്നുകള്‍ ഓണ്‍ലൈന്‍ വഴിയും ഇ- ഫാര്‍മസികള്‍ വഴിയും വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്ന ഏത് കേന്ദ്രനീക്കത്തിനെതിരെയും പ്രതിഷേധിക്കുക്കുമെന്ന് സംഘടന അറിയിച്ചു. രാജ്യത്തെ 6,500 ഓളം വരുന്ന മരുന്നു വ്യാപാരികളാണ് മുംബൈയില്‍ നിന്ന് മാത്രം സമരത്തില്‍ പങ്കെടുക്കുന്നത്.

ഓണ്‍ലൈനായി മരുന്ന് വ്യാപാരം നടത്തുന്ന ഒരു വ്യക്തിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ സെന്‍ട്രല്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്ന് 18എഎ ഫോം വഴി അനുമതിക്ക് അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്നുകളും നാര്‍ക്കോട്ടിക് സ്വഭാവമുള്ള ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതിന് വിലക്കുണ്ട്. . മരുന്ന് വില നിയന്ത്രണം സര്‍ക്കാരിന് ആണെന്നിരിക്കെ ഹോള്‍സെയില്‍ വില്‍പ്പനക്കാര്‍ക്ക് പത്ത് ശതമാനം ഡിസ്കൗണ്ട് ലഭിക്കുമ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് 70 ശതമാനം ഡിസ്കൗണ്ടാണ് നല്‍കുമെന്നതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വ്യാപാരം ഡ്രഗ്ഗ് ആക്ടിലെ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും നിയമ ലംഘനം തുടരുന്നുവെന്നും മരുന്നുവ്യാപാരികള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button