ചേര്‍പ്പ്: സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയെന്ന് അവകാശപ്പെടുന്ന മണ്ഡലത്തില്‍ തീര്‍ത്തും ഇരുട്ടിലായി ഒരു അമ്മയും മകനും. വൈദ്യുതിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇവരുടെ മുറ്റത്ത് ഇതുവരെ വെളിച്ചമെത്തിയില്ല. ചാഴൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ ചിറ്റ്വേലി പരേതനായ തണ്ട്യേയ്ക്കല്‍ സുബ്രഹ്മണ്യന്റെ ഭാര്യ കല്യാണഇയാണ് ഇപ്പോഴഉം വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നത്.
ചിറ്റ്‌വേലി പാടത്തിനടുത്താണ് കല്ല്യാണിയും മകന്‍ ബാബുവും താമസിക്കുന്നത്. ഇവരുടെ വീടിന്റെ അവസ്ഥയും വളരെ ശോചനീയമാണ്. മേല്‍ക്കൂര തകര്‍ന്ന വീട് ടാര്‍പായയും ഫ്‌ലെക്‌സും ഉപയോഗിച്ച് മേഞ്ഞിരിക്കുന്ന വീട് ഇടിയാറായ അവസ്ഥയിലാണുള്ളത്. തയ്യല്‍ ജോലി ചെയ്തു ജീവിക്കുന്ന് ബാബുവിന്റെ വരുമാനമായിരുന്നു വീടിന്റെ ഏക ആശ്രയം. എന്നാല്‍ വെള്ളം കയറി തയ്യല്‍ യന്ത്രം തകരാറിലായതോടെ ഈ മാര്‍ഗവും അടഞ്ഞു. വൈദ്യുതിക്കായുള്ള കണക്ഷനു വയറിങ് നടത്തിയിട്ടുണ്ടെങ്കിലു ലൈന്‍ കിട്ടുന്നതിനായുള്ള അധികൃതരുടെ അനുമതി കിട്ടിയിട്ടില്ല.
Post Your Comments