കോടികളുടെ നഷ്ടം വരുത്തിയ പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നിരവ് മോഡി ഇപ്പോഴും വാര്‍ത്തകളിലുണ്ട്. തട്ടിപ്പ് കേസല്ല അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് ഇപ്പോള്‍ വാത്തയായിരിക്കുന്നത്. നിരവ് മോഡിയും ഭാര്യ അമിയും വിവാഹമോചനം നേടിയതായാണ് പുതിയ റിപ്പോര്‍ട്ട്. .
തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ശിക്ഷാനടപടികളില്‍ നിന്ന് ഭാര്യയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീരവ് വിവാഹമോചനത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചൈയ്തിരിക്കുന്നത്. വളരെ ബുദ്ധിപരമായ തീരുമാനമാണ് ഇതെന്നാണ് അറിയുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് സ്വത്തുക്കളുടെയും വസ്തുവകകളുടെയും വലിയൊരു ഭാഗം ഭാര്യക്ക് നഷ്ടപരിഹാരമായി നീരവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. തന്റെ സ്വത്തുക്കള്‍ സുരക്ഷിതമായിരിക്കാനുള്ള തന്ത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവാഹമോചനകാര്യത്തില്‍ വ്യക്തത വരുത്താന്‍ നീരവിന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ദേശീയ പത്രം പറയുന്നു. 11,400 കോടിയുടെ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ വജ്രവ്യാപാരി നിരവിന്റെ ഭാര്യയും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. മൂന്ന് കുട്ടികളാണ് നീരവ് – ആമി ദമ്പതികള്‍ക്ക്. നിരവ് മോഡി ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ്രടസ്റ്റിയായി ആമിയുടെ പേര് തന്നെയാണുള്ളത്. അസാധാരണ പ്രതിഭയുള്ള 250 വിദ്യാര്‍ത്ഥികളെ എല്ലാ വര്‍ഷവും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ‘നിരവ്-മോഡി സ്‌കോളര്‍ഷിപ്പ് ഫോര്‍ എക്സലന്‍സിലും ആമി നിരവിന്റെ പങ്കാളിയാണ്.
Post Your Comments