Latest NewsIndia

ഹാഫീസ് സെയ്ദിനു വേണ്ടി ഇന്ത്യയിൽ വ്യാപക പണപ്പിരിവ്: ശ്രമം തകര്‍ത്ത് എന്‍ഐഎ

സയ്ദിന്റെ ഫലാ-ഇ-ഇന്‍സനിയാത്ത് ഫൗണ്ടേഷന്റെ പേരില്‍ ഡല്‍ഹിയിലാണ് ധനസമാഹരണ ശ്രമങ്ങള്‍ നടക്കുന്നത്.

ന്യൂഡല്‍ഹി ; മുംബൈ ഭീകാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയ്ദിനായി ഇന്ത്യയില്‍ പണം പിരിക്കാനുള്ള ശ്രമം എന്‍ഐഎ തകര്‍ത്തു. ഡൽഹിയിലെ വിവിധ പ്രദേശങ്ങളില്‍ എന്‍ഐഎ ഇതുമായ് ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തിയിരുന്നു. സയ്ദിന്റെ ഫലാ-ഇ-ഇന്‍സനിയാത്ത് ഫൗണ്ടേഷന്റെ പേരില്‍ ഡല്‍ഹിയിലാണ് ധനസമാഹരണ ശ്രമങ്ങള്‍ നടക്കുന്നത്.

ഇക്കഴിഞ്ഞ ജൂലൈയില്‍ ഭീകരാക്രമണങ്ങള്‍ക്കായി പണം ശേഖരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി കേന്ദ്രമാക്കി ചില വ്യക്തികള്‍ പണം പിരിക്കാന്‍ ശ്രമിക്കുന്നതായാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിസാമുദ്ദീന്‍,ദയാര്‍ഗണ്‍ച് തുടങ്ങിയ പ്രദേശങ്ങളില്‍ എന്‍ ഐ എ പരിശോധന നടത്തിയത്.

നിസാമുദ്ദീന്‍ സ്വദേശിയായ മുഹമ്മദ് സല്‍മാന് പാകിസ്ഥാനിലെ ഭീകരരുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല ഭീകര ബന്ധമുണ്ടെന്ന് സംശയിക്കുന്നവരില്‍ നിന്നും ഇന്ത്യന്‍ കറന്‍സി ഒന്നരലക്ഷം രൂപയും,നേപ്പാള്‍ കറന്‍സി 43000 രൂപയും പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button