ന്യൂഡൽഹി: ലോങ്ങ് ജമ്ബില്‍ ദേശീയ റെക്കോർഡ് തിരുത്തി എഴുതി മലയാളി താരം. അന്‍പത്തിയെട്ടാമത് ദേശീയ സീനിയര്‍ ഓപ്പണ്‍ അത്ലറ്റിക്സിലാണ് പാലക്കാട്ടുകാരനായ ശ്രീശങ്കര്‍ ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. 8.20 മീറ്റര്‍ ദൂരം പിന്നിട്ടാണ് ശ്രീശങ്കര്‍ റെക്കോർഡിട്ടത്. അങ്കിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ്
ശ്രീശങ്കര്‍ തിരുത്തിയത്.
ദേശീയ സീനിയര്‍ ഓപ്പണ്‍ അത്ലറ്റിക്സിലെ കേരളത്തിന്റെ ഉറപ്പിക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്. എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ ശ്രീശങ്കര്‍ തന്റെ കരിയറില്‍ ആദ്യമായാണ് എട്ട് മീറ്റര്‍ ദൂരം ചാടുന്നത്. ദേശീയ തലത്തിൽ കേരളത്തിന്റെ അഭിമാനമുയര്ത്തിയിരിക്കുകയായണ് ഈ പാലക്കാട്ടുകാരൻ
Post Your Comments