ദുബായ്: ആംബുലന്‍സുകള്‍ക്കും അടിയന്തര സാഹചര്യത്തില്‍ പോകുന്ന മറ്റുവാഹനങ്ങള്‍ക്കും മാര്‍കഗതടസ്സമണ്ടാകുന്ന വാഹനങ്ങള്‍ക്കെതിരെ ദുബായില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നീക്കം. ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തും. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ നാലു ബ്ലൈക്ക് പോയിന്റ് പതിക്കാനും തീരുമാനമായി. അപകടസ്ഥലങ്ങളിലേക്കും പരിക്കേറ്റവരുമായി ആശുപത്രികളിലേക്കും പോകുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് ആംബുലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് സാലിഹ് അല്‍ ഹാചജിരി പറഞ്ഞു. അപകട സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതും വേഗം കുറച്ച് നോക്കുന്നതും നിയമലംഘനമാണ്.
രക്ഷാ ദൗത്യത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ കൂടി വരുന്നുണ്ട്. 2013 ല്‍ 81 കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2014ല്‍ 121 ഉം 2015 162 ഉം ആയി കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ആംബുലന്‍സ് വരുമ്പോള്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പരിഭ്രാന്തരാകുന്നത് ഒരു പ്രശ്നമാണെന്നും വാഹനങ്ങള്‍ വെട്ടിക്കുന്നതും സിഗ്‌നലുകള്‍ ശ്രദ്ധിക്കാത്തതും അപകടകാരണമാകുന്നതും ചൂണ്ടിക്കാട്ടി. ആംബുലന്‍സ് വരുമ്പോള്‍ മറ്റുവാഹനങ്ങള്‍ വേഗം കൂട്ടി പോകാതെ അവയ്ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കണം, പെട്ടന്ന് ബ്രേക്ക് ചെയ്യുകയോ കുറുകെ വരികയോ ചെയ്യരുത്. വേഗം കുറയ്ക്കുകയും സിഗ്‌നലിട്ട് വലതുവശത്തെ ട്രാക്കിലേക്കു മാറി സുരക്ഷിതമായി വാഹനം ഒതുക്കികൊടുക്കുകയും വേണം. സിഗ്‌നലിലും ഇന്റര്‍സെക്ഷനുകളിലും ആംബുലന്‍സുകള്‍ക്കാണ് പ്രദമ പരിഗണന തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കി.
Post Your Comments