
വിഴിഞ്ഞം: സ്ഥിരമായി റോഡരുകിൽ ആശുപത്രി മാലിന്യം തള്ളിയ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയി്തു. രുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ക്ലിനിക്കിലെ (ലക്ഷ്മി ക്ലിനിക്കിലെ) ഡോക്ടർ സുരേഷ് (51) നെയാണ് പൂവാർ എസ്.ഐ.ബിനുആന്റണിയുടെ നേത്യത്വത്തിൽ പൊലീസുകാരായ ജോൺവിക്ടർ, ബൈജു എന്നിവർ ചേർന്ന് പിടികൂടിയത്.
പിടിയിലായ ഡോക്ടർ പതിവായി എത്തി ആറ്റുപുറം പാലംറോഡിന്റെ വശത്ത് വാഹനം നിർത്തിയിട്ട ശേഷം മാലിന്യം റോഡിന്റെ വശത്തേക്ക് വലിച്ചെറിയുകയാണ് പതിവ് . പരിസരവാസികളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
Post Your Comments