KeralaLatest News

സാലറി ചലഞ്ച് ; നിർബന്ധമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സാലറി ചലഞ്ചിലേക്ക് പണം നല്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ജീവനക്കാർ സ്വമേധയാ അതിനു തയ്യാറാകുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊക്കെ മനോഭാവത്തിന്റെ പ്രശ്നമാണ് . പലരും സാലറി ചലഞ്ച് ഏറ്റെടുക്കാൻ തയ്യറായിട്ടുണ്ടെന്നും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button