Latest NewsIndia

അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ

ഇസ്മായില്‍ ഫാറൂഖിയും കേന്ദ്രസര്‍ക്കാരും തമ്മിലുളള കേസില്‍ 1994ലെ വിധിയാണ് പുന:പരിശോധിക്കുന്നത്.

ന്യൂഡല്‍ഹി: അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. വിധിയെ ഭരണഘടനാ ബഞ്ചിന് വിടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.  അയോധ്യ അനുബന്ധ കേസ് വിശാല ഭരണഘടനാ ബഞ്ചിന് വിടില്ലെന്ന് കോടതി വ്യക്തമാക്കി.  ഇസ്മായില്‍ ഫാറൂഖി കേസില്‍ പു:നപരിശോധനയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.  ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും തുല്യ പ്രാധാന്യമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യ പ്രാധാന്യമെന്നും കോടതി അറിയിച്ചു. യോധ്യക്കേസില്‍ ഈ വിധി പ്രസക്തമല്ലെന്നും അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മാത്രം പരിശോധന നടത്തുമെന്ന് കോടതി പറഞ്ഞു. അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു വിധിച്ചിരുന്നു.

അതിനെതിരെ നിര്‍മോഹി അഖാഡ, ഹിന്ദു മഹാസഭ, ജംയത്തുല്‍ ഉലമ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിവയുടേതും വ്യക്തികളുടേതുമായ ഹര്‍ജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് അശോക് ഭൂഷണിന്റേതുമാണ് വിധി. മൂന്നംഗ ബെഞ്ചില്‍ രണ്ട് വ്യത്യസ്ത വിധികളാണ് ഉള്ളത്. ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ വിയോജിച്ചു.

ഇസ്മായില്‍ ഫാറൂഖിയും കേന്ദ്രസര്‍ക്കാരും തമ്മിലുളള കേസില്‍ 1994ലെ വിധിയാണ് പുന:പരിശോധിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ നിസ്‌കാരമാവമെന്നും സുപ്രീംകോടതിയിലെ ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചിരുന്നു. സുപ്രീംകോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും ഇത് അയോധ്യ കേസിനെ നേരിട്ട് ബാധിക്കുന്നതാണെന്നും ധവാന്‍ ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button