Latest NewsNattuvartha

യുവാവിന്റെ ഉമിനീർ ​ഗ്രന്ഥിയില്‍ നിന്ന് കല്ല് നീക്കം ചെയ്തു

നാല് മില്ലിമീറ്റർ വലുപ്പമുള്ള കല്ലാണ് നീക്കം ചെയ്തെടുത്തത്

കോന്നി: നാല് മില്ലിമീറ്റർ വലുപ്പമുള്ള കല്ല് യുവാവിന്റെ ഉമിനീർ ​ഗ്രന്ഥിയില്‍ നിന്ന് ‌നീക്കം ചെയ്തു. കോന്നി താലൂക്കാശുപത്രിയില്‍ കല്ലേലി സ്വദേശിയായ ഷാനവാസ് (29) എന്ന ചെറുപ്പക്കാരന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ നിന്നാണ് കല്ല് നീക്കം ചെയ്തത്.

ഏകദേശം ‌മൂന്ന് മാസമായി ഉമിനീരു ഗ്രന്ഥിക്കു വീക്കമായി വേദന അനുഭവിച്ചിരുന്ന ഷാനവാസ് കോന്നി താലൂക്ക് ആശുപത്രി ഇ എന്‍ ടി വിഭാഗം ഡോക്ടറെ സമീപിക്കുകയും, വ്യാഴാഴ്ച്ച ഓപ്പറേഷനിലൂടെ കല്ല് നീക്കം ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button