യുഎന്‍ ജനറല്‍ അസംബ്ലിയിലെത്തിയ ന്യൂസിലന്റ് പ്രധാനമന്ത്രി ജെസീന്തയെ വാനോളം പുകഴ്ത്തിയാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. കാരണമായത് ജെസീന്തയുടെ കൈയില്‍ മനോഹരമായി പുഞ്ചിരിച്ചിരുന്ന മൂന്നുമാസം പ്രായമായ മകള്‍ നീവ് ടി അരോഹതന്നെ. കുഞ്ഞുമായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ജെസീന്ത കുറിച്ചത് ഒരു ചരിത്രം. തങ്ങളുടെ ജോലിക്ക് മക്കളെ പ്രസവിക്കുന്നതും വളര്‍ത്തുന്നതും ഒരു ഭരണമായി കാണുന്ന മാതാപിതാക്കള്‍ക്ക് ജെസീന്ത ഒരു മാതൃകയാണ്.
ജോലി ചെയ്യുമ്പോള്‍ കുഞ്ഞിനെ ഒപ്പം കൂട്ടാനുള്ള സാഹചര്യം തനിക്ക് ലഭിക്കുന്നുണ്ടെന്നും,അതില്‍ താന്‍ സന്തോഷാവതിയാണെന്നും ജെസീന്ത പറയുന്നു. കൂടാതെ ഇതു പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ആരുടെയെങ്കിലും ചിന്താഗതികളില്‍ എന്തെങ്കിലും മാറ്റം വരുകയാണെങ്കില്‍ അതും ഒരു നേട്ടമാണെന്ന് ജെസീന്ത അഭിപ്രായപ്പെട്ടു.
കുഞ്ഞിനെ കൂടാതെ ജെസീന്തയുടെ ഭര്‍ത്താവും ടെലിവിഷന്‍ അവതാരകനുമായ ക്ലാര്‍ക്കും അസംബ്ലിയിലെത്തിയിരുന്നു. ഭാര്യയുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ കുഞ്ഞിനെ പരിചരിക്കാനായി ക്ലാര്‍ക്ക് ഇപ്പോള്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
Post Your Comments