Latest NewsIndia

ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; നാലുവര്‍ഷത്തിനകം എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകും

ഗ്രാമീണമേഖലയിലുള്‍പ്പെടെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എത്തിക്കാനും പദ്ധതികളുണ്ട്.

ന്യൂഡല്‍ഹി: നാലുവര്‍ഷത്തിനകം എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകും. ഇതിന്റെ ഭാഗമായി തിവേഗ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ഉറപ്പാക്കുന്ന ദേശീയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഗ്രാമീണ മേഖലയിലുള്‍പ്പെടെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എത്തിക്കാനും പദ്ധതികളുണ്ട്.

2022-ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയത്തില്‍ ഡിജിറ്റല്‍ മേഖലയിലെ സമയബന്ധിത നവീകരണം വ്യവസ്ഥ ചെയ്യുന്നു. ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് മേഖലയില്‍ 10,000 കോടി ഡോളറിന്റെ (7.3 ലക്ഷംകോടി രൂപ) നിക്ഷേപം നയം പ്രതീക്ഷിക്കുന്നു.

നയത്തിലെ പ്രധാനകാര്യങ്ങള്‍

* 2022-നുമുമ്പ് എല്ലാവര്‍ക്കും 50 എം.ബി.പി.എസ്. വേഗമുള്ള യൂണിവേഴ്സല്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി

* 2020-നുമുമ്പ് എല്ലാ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും ഒരു ജി.ബി.പി.എസ്. വേഗമുള്ള കണക്ടിവിറ്റി. 2022-ഓടെ 10 ജി.ബി.പി.എസ്. വേഗം

* ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത മേഖലകളില്‍ അത് ഉറപ്പാക്കും

* കുറഞ്ഞ തുകയ്ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാന്‍ 5 ജി, ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിവിദ്യകള്‍ ഉപയോഗപ്പെടുത്തും

* ടെലികോം കമ്മിഷന്റെ പേര് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ എന്നാക്കും

* മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ആറു ശതമാനമാണിപ്പോള്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മേഖലയില്‍നിന്നുള്ള സംഭാവന. ഇത് എട്ടു ശതമാനമാക്കും

* ഡിജിറ്റല്‍ പരമാധികാരം ഉറപ്പുവരുത്തും

* ഡിജിറ്റല്‍ മേഖലയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് നാഷണല്‍ ഡിജിറ്റല്‍ ഗ്രിഡ് സ്ഥാപിക്കും

* ഡിജിറ്റല്‍ സേവനങ്ങളുടെ നിലവാരം, വില, സമയപരിധി തുടങ്ങിയവ ഏകീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക ഭരണകൂടം എന്നിവ ബന്ധപ്പെടുത്തി സംവിധാനമുണ്ടാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button