ശബരിമല: പ്രളയക്കെടുതിക്ക് ശേഷം കഴിഞ്ഞ 16 മുതൽ 21 വരെ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി നടത്തിയ സർവീസിൽ ലക്ഷങ്ങളുടെ നഷ്ടം. 13.53 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കെഎസ്ആര്‍ടിസി അധികൃതർ അറിയിച്ചു. അമിത നിരക്ക് ഈടാക്കുന്നുവെന്ന വിമർശനങ്ങൾക്കുള്ള മറുപടിയായായാണ് എം ഡി ടോമിൻ തച്ചങ്കരി കണക്ക് പുറത്തുവിട്ടത്. ആറു ദിവസങ്ങളിലായി 173 ബസുകൾ ഉപയോഗിച്ച് 1760 ട്രിപ്പുകളാണ് നടത്തിയത്. ആകെ വരുമാനം 23 .15 ലക്ഷം രൂപ. ചെലവ് 36 .5 ലക്ഷം രൂപയാണെന്നും എം.ഡി അറിയിച്ചു.
Post Your Comments