
തിരുവനന്തപുരം: പ്രളയകാലത്ത് മൊബൈല്‍ ഫോണിലോ ഡിജിറ്റല്‍ ക്യാമറകളിലോ എടുത്ത ചിത്രങ്ങളും വീഡിയോകളും ഡിജിറ്റല്‍ മ്യൂസിയമാക്കി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയായി. ഇതിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങളും വീഡിയോകളും പൊതുജനങ്ങള്‍ക്ക് www.kfa.prd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം. ചിത്രങ്ങളും വീഡിയോകളും എടുത്തയാളുടെ പേരില്‍തന്നെ ചരിത്രരേഖയുടെ ഭാഗമാകും. പ്രളയബാധിത സ്ഥലത്തിന്റെയും ചിത്രത്തിന്റെയും ലഘുവിവരണവും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താനും സൗകര്യമുണ്ട്.
Post Your Comments