കിക്ക് ആപ് ഉപയോഗിക്കുന്ന പെൺകുട്ടികൾക്ക് സംഭവിച്ചതിന്റെ ഞെട്ടിക്കുന്ന കണക്കുകളുമായി ബിബിസി. കൃത്യമായ വിവരങ്ങൾ നൽകാതെ ആർക്കും എപ്പോഴും അക്കൗണ്ട് തുടങ്ങാവുന്ന കിക്കിൽ വ്യാജൻമാർ വളരെയധികമാണ്. ഫോൺ നമ്പർ, വിലാസം, ഫോട്ടോ എന്നിവയില്ലെങ്കിലും ഇതിൽ അക്കൗണ്ട് തുടങ്ങാൻ കഴിയും.
കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന കിക്ക് ആപ്പില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണവും വ്യാപകമാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിക്ക് ആപ് വഴി 1,100 പെൺകുട്ടികളാണ് ചൂഷണത്തിന് ഇരയായത്. ഇത് റിപ്പോർട്ടു ചെയ്ത കേസുകൾ മാത്രമാണ്. കിക്കിൽ അക്കൗണ്ട് തുടങ്ങി ലൈംഗിക ചൂഷണത്തിനിരയായ പതിമൂന്നുകാരിയുടെ അനുഭവവും ബിബിസിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പെൺകുട്ടിയുമായി ലൈംഗിക ചാറ്റിന് വന്നത് ഇരുന്നൂറിലേറെ പുരുഷന്മാരാണ്. കിക്ക് ആപ്പിലെ കുറ്റവാളികളെ തേടി ബ്രിട്ടിഷ് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
Post Your Comments