കാന്‍ബറ: അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമി അപകട നില തരണം ചെയ്ത് ചികിത്സ തുരുകയാണ്. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ച കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പരിക്ക് അതീവഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് അഭിലാഷ് താന്‍ കടലില്‍ ന രേിട്ട അനുഭവത്തെ കുറിച്ച് പറഞ്ഞത്. അപകടം നടക്കുമ്പള്‍ അവിശ്വസനീയമായ വിധത്തില്‍ കടല്‍ അശാന്തമായിരുന്നുവെന്ന് അഭിലാഷ് ടോമി പറഞ്ഞു.
പ്രകൃതിയുടെ ശക്തിയോട് പൊരുതിയാണ് താനും ബോട്ടും പിടിച്ചുനിന്നതെന്നും തന്റെ ഉള്ളിലെ സൈനികബലമാണ് തുണയായതെന്നും അഭിലാഷ് വ്യക്തമാക്കി. പായ്വഞ്ചിയോട്ടത്തിലെ വൈദഗ്ധ്യവും നാവികസേനയില്‍ നിന്ന് ലഭിച്ച വിദഗ്ധപരിശീനവും സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ പ്രക്ഷുബ്ധമായ കടലില്‍ നിന്ന് തന്നെ സാഹസികമായി രക്ഷപെടുത്തിയതിന് നന്ദി അറിയിക്കാനും കമാന്‍ഡര്‍ അഭിലാഷ് ടോമി മറന്നില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും കൂടാതെ നാവികസേനയ്ക്കും അഭിലാഷ് ടോമി നന്ദി പറഞ്ഞു. അകപടത്തില്‍പ്പെട്ട് ബോട്ടില്‍ കഴിഞ്ഞിരുന്ന അഭിലാഷിനെ രക്ഷിച്ച ശേഷമുള്ള ആദ്യ ചിത്രവും സന്ദേശവും ഇന്ത്യന്‍ നാവികസേനയാണ് പുറത്തുവിട്ടത്.
Post Your Comments