ജനീവ: എബോള നിയന്ത്രണം ഏറെ ദുഷ്‌ക്കരമെന്ന് ലോകാരോഗ്യ സംഘടന. കോങ്കോയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിള്‍ എബോള അതിവേഗം പടര്‍ന്നു പിടിക്കുന്നത് സൈനിക വിഭാഗങ്ങളുടെ ആക്രമങ്ങള്‍ മൂലമാണെന്ന് ലോകാരോഗ്യ സംഘടന. നൂറിലധികം ആളുകളാണ് ഈ രോഗം മൂലം മരിച്ചത്. 150ലധികം കേസുകളാണ് വടക്കന്‍ കിവു, ഇതുരി പ്രവിശ്യകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വിവിധ കാരണങ്ങളാല്‍ വരും ദിവസങ്ങളില്‍ രോഗം പടരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഓരോ ആഴ്ചയും പുതിയ രോഗികള്‍ ഉണ്ടാകുന്നതിന്റെ നിരക്ക് 40ല്‍ നിന്ന് 10 ആക്കി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 11,700 പേര്‍ക്ക് പ്രതിരോധ മരുന്നും നല്‍കി. എങ്കിലും നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Post Your Comments