ആധാര്‍ കേസില്‍ ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്നാണെന്നും ആധാര്‍ പ്രയോജനപ്രദണെന്നും സുപ്രീംകോടി വിധികാരണം പണികിട്ടിയത് ടെലികോം കമ്പനികള്‍ക്കാണ്. മാബൈല്‍ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീംകോടതി. മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടും തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമായും വേണം എന്നതിനെ അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചു.
സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നത് ദുരപയോഗം ചെയ്യപ്പെടുമെന്നും അതിനാല്‍ മൊബൈല്‍ ഫോണുമായി ആധാര്‍ ലിങ്ക് ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്നും ടെലികോം കമ്പനികള്‍ ആധാര്‍ നമ്പറുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. 2018 മാര്‍ച്ച് 31 ന് അകം എല്ലാ മൊബൈല്‍ സിമ്മുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു ട്രായ് (ടെലികോം മന്ത്രാലയം) നിര്‍ദ്ദേശിച്ചിരുന്നത്. സുപ്രീംകോടതി വിധി പ്രകാരമാണ് ടെലികോം മന്ത്രാലയം മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു വാദം.
ആധാറില്‍ കൃത്രിമം അസാധ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. 38 ദിവസം നീണ്ടുനിന്ന വാദത്തിനൊടുവിലാണ് വിധി പുറത്തുവന്നത്. 10 : 58 നാണ് വിധി പ്രസ്താവം തുടങ്ങിയത്. വിധി പ്രസ്താവത്തില്‍ 40 പേജുകളാണ് ഉള്ളത്. അഞ്ചംഗ ബെഞ്ചില്‍ 3 ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ളവര്‍ക്ക് വേണ്ടി എ .കെ സിക്രിയാണ് വിധി വായിക്കുന്നത്.
ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിച്ചത്. സര്‍ക്കാരിന്റെ അനുകൂല്യങ്ങള്‍ക്കടക്കം എല്ലാ മേഖലകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റിട്ട. ജസ്റ്റിസ് പുട്ടസ്വാമി, കല്ല്യാണി സെന്‍ മേനോന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. ഭരണഘടനയുടെ 110ാം അനുഛേദപ്രകാരം പണബില്ലായി കൊണ്ടുവന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ പാസാക്കിയത്.
Post Your Comments