KeralaLatest News

പ്രളയത്തിന് പിന്നാലെ പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; ആശങ്കയോടെ ജനങ്ങള്‍

കൊച്ചി: പ്രളയത്തിന് പിന്നാലെ പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു, ആശങ്കയോടെ ജനങ്ങള്‍. രണ്ട് ദിവസങ്ങളിലായി ഉയര്‍ന്നത് 40 സെന്റിമീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. കിഴക്കന്‍ മലനിരകളില്‍ നിന്നും മലവെള്ളം ഒഴുകിയെത്തിയതാണ് പെരിയാര്‍ നിറയാന്‍ ഒരു കാരണം.  പ്രളയത്തിന് പിന്നാലെ മണല്‍തിട്ടകള്‍ തെളിഞ്ഞു വറ്റിയതിന് പിന്നാലെ പെരിയാറില്‍ ആദ്യമായാണ് ജലനിരപ്പ് ഉയരുന്നത്.

അതേസമയം പുഴയില്‍ വെള്ളം കയറിയത് പുതിയ പ്രതിഭാസമാണെന്ന പ്രചാരണത്തില്‍ കമ്പില്ലെന്നും ആശങ്കവേണ്ടെന്നും ജലസേചന അതോറിറ്റി അധികൃതര്‍ പറഞ്ഞു. മംഗലപ്പുഴ മുതല്‍ മാഞ്ഞാലി വരെയുള്ള ഭാഗത്ത് അഞ്ചടിയിലേറെ ഉയരത്തില്‍ വെള്ളം ഉയര്‍ന്നതായും നീരൊഴുക്ക് വര്‍ധിച്ചെന്നും നാട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button