മാള: സ്വകാര്യ വ്യക്തിപുഴ കയ്യേറി വേലികെട്ടി. അധികൃതര്‍ ഇടപെട്ടതോടെ ഉടമ വേലി പൊളിച്ചു മാറ്റി. ചാലക്കുടി പുഴയുടെ തീരത്താണ് ഇയാള്‍ വേലി കെട്ടിയിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെ അധികൃതര്‍ നോട്ടീസ് അയച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളത് പൊളിച്ചു നീക്കുകയായിരുന്നു. പ്രളയശേഷം ചാലക്കുടി പുഴയുടെ ചൂണ്ടാണികടവില്‍ വലിയ മണല്‍തിട്ട രൂപപ്പെട്ടിരുന്നു. ഇതിന് സമീപമാണ് സ്വകാര്യ വ്യക്തി പുഴയോരം കയ്യേറി വേലി തീര്‍ത്തത്.
വേലികെട്ടിയ ഉടന്‍ തന്നെ പ്രദേശത്ത് വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വില്ലേജും പഞ്ചായത്തും ഇടപെട്ട് കയ്യേറ്റം ഒഴിപ്പിച്ചത്. മതിലിന് പുറമേ സ്ഥലം വളച്ചുകെട്ടി ഷീറ്റ് വെച്ച് മറച്ചാണ് കയ്യേറ്റം നടത്തിയിരുന്നത്.
Post Your Comments