ദുബായ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്‌പോര്‍ട്ട് ജപ്പാന്റേതെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സാണ് വിവരം പുറത്ത് വിട്ടത്.സിംഗപ്പുരിനെ പിന്തള്ളിയാണ് ജപ്പാന്‍ ഒന്നാമതെത്തിയത്. ഇന്ത്യയുടെ സ്ഥാനം 76ാംമതാണ്.189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്നതാണ് ജപ്പാന്‍ പാസ്‌പോര്‍ട്ടിന്റെ പ്രത്യേകത. 59 രാജ്യങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വീസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുക. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 38ാം സ്ഥാനം മെച്ചപ്പെടുത്തി 23ാമതെത്തിയ യുഎഇയാണ് പട്ടികയില്‍ അതിവേഗം ഉയര്‍ന്നു വന്നിരിക്കുന്നത്.
Post Your Comments