ന്യൂഡല്‍ഹി: സുപ്രീം കോടതി നടപടിക്രമങ്ങള്‍ ഇനി മുതല്‍ തത്സമയം കാണാം. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതോടെ കൂടുതൽ സുതാര്യത കൈവരുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. മാനഭംഗം, വിവാഹ സംബന്ധമായ കേസുകളൊഴികെ ഭരണഘടനാപരമായ എല്ലാ വാദപ്രതിവാദങ്ങളും പൊതുജനത്തിന് ലഭ്യമാകും.
ആദ്യം സംപ്രേക്ഷണം സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് വഴിയാകും നടത്തുക. പിന്നീട് ഒരു ചാനല്‍ ആരംഭിക്കാവുന്നതാണെന്നും, ഇതില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടു കൂടി പ്രധാന കോടതികളുടെ നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്ന രാജ്യമായ് ഇന്ത്യ മാറും.
Post Your Comments