ന്യൂഡല്‍ഹി : ഉദ്യോഗക്കയറ്റങ്ങളിൽ എസ് സി/എസ് ടി വിഭാഗങ്ങൾക്ക് സംവരണം ഏർപെടുത്തുന്നത് നിർബന്ധമാക്കേണ്ടതില്ലെന്നും ഇത് സംബന്ധിച്ച 2006-ലെ ഉത്തരവ് ഏഴംഗ ബെഞ്ചിന്റെ പുനപരിശോധനക്ക് വിടേണ്ടതില്ലെന്നും വിധിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച്. വിധി പൂർണമായും പുനപരിശോധിക്കണമെന്നും ഏഴംഗ ബെഞ്ചിന് വിടണം എന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളി.
സംസ്ഥാനങ്ങൾക്ക് സംവരണ നിയമം കൊണ്ടുവരാൻ ഈ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കണമെന്ന ഉത്തരവിലെ ഭാഗം ഒഴിവാക്കുകയും സ്ഥാനക്കയറ്റ സംവരണത്തിനായി എം നാഗരാജൻ കേസിൽ പുറപ്പെടുവിച്ച ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങൾ നിലനിർത്തുകയും ചെയ്തു.
Post Your Comments