മസ്ക്കറ്റ് : ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി. ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ ക്ഷണ പ്രകാരമാണ് ഒമാന്‍ പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം. സുല്‍ത്താന്‍ ആംഡ് ഫോഴ്സ് ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അഹ്മദ് ബിന്‍ ഹരീത് അല്‍ നബ്ഹാനി, ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവര്‍, ഒമാന്‍ പ്രതിരോധ മന്ത്രാലയം ഉന്നതതല പ്രതിനിധികള്‍ എന്നിവരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.
ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബന് ഹരീബ് അല്‍ ബുസൈദിയും ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറും കഴിഞ്ഞ ദിവസം മസ്ക്കറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments