Latest NewsNewsGulfOman

പെരുന്നാളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം

മസ്‌ക്കറ്റ് : പെരുന്നാൾ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ. പെരുന്നാളുമായി ബന്ധപ്പെട്ട രാഘോഷവും പാടില്ലെന്ന് പരമോന്നത സമിതി അറിയിച്ചു. പരമ്പരാഗത ഹബ്ത മാർക്കറ്റുകൾ, കൂടിച്ചേരലുകൾ, പൊതുപരിപാടികൾ എന്നിവ അനുവദിക്കില്ല. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രി സയ്യിദ് ഹാമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

Also read : കോവിഡ് മുക്തരായി ആശുപത്രി വിടുന്നവർക്ക് സർക്കാരിൽനിന്ന് 1500 റിയാൽ ലഭിച്ചുവെന്ന പ്രചരണം : സത്യാവസ്ഥയുമായി സൗദി ആരോഗ്യമന്ത്രാലയം

നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കാൻ റോയൽ ഒമാൻ പോലിസിന് ഇതോടൊപ്പം അനുമതി നൽകി. പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാണ്. അതിനിടെ മുൻകരുതൽ സ്വീകരിച്ച് വാണിജ്യ-വ്യവസായ മേഖലയിൽ കൂടുതൽ ഇളവു നൽകുന്നതിനെക്കുറിച്ചും ആലോചിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button