Latest NewsGulfOman

വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് : ഒമാന്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ

ഒമാന്‍: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് സംബന്ധിച്ച് ഒമാന്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ . വിദേശികള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച വിലക്ക് ആറ് മാസത്തേയ്ക്ക് കൂടി നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി പറഞ്ഞു.

നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് സെയില്‍സ് റെപ്രസെന്റേറ്റീവ്, പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസെന്റേറ്റീവ്, നിര്‍മ്മാണ രംഗത്തെ വിവിധ തൊഴിലുകള്‍, ക്ലീനിങ്, വര്‍ക്ഷോപ്പുകള്‍ തുടങ്ങിയവയ്ക്കാണ്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത്.

നൂറിലധികം ജീവനക്കാരുള്ള കമ്പനികള്‍, സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ള കമ്പനികള്‍, ചെറുകിട-ഇടത്തരം വ്യവസായ അതോറിറ്റിയിലോ സോഷ്യല്‍ ഇന്‍ഷുറന്‍സ് അതോറിറ്റിയിലോ രജിസ്റ്റര്‍ ചെയ്ത സ്വദേശികളുടെ കമ്പനികള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമല്ല. എക്സലന്റ് ഗ്രേഡ് ഉള്ള കമ്പനികള്‍ക്കും ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും നിയന്ത്രണം ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button