ജോലി തേടി രാജ്യത്തിന് പുറത്തു പോകുന്നവരുടെ എണ്ണത്തില്‍ കുറവ് ഒന്നും ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ വെളിനാടുകളില്‍ എത്തുമ്പോള്‍ അവിടെ വെച്ച് പാസ്പോര്‍ട്ട് പിടിച്ച് വയ്ക്കുന്നത് പലരെയും കഷ്ടത്തിലാക്കിയിട്ടുണ്ട്.. കമ്പനികള്‍ ജോലിക്കാരുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും പിടിച്ചു വയ്ക്കാറാണുള്ളത്. പിന്നീട് ഇത് തിരികെ കിട്ടാന്‍ പ്രവാസികള്‍ പെടാപ്പാട് പെടണം,
എന്നാല്‍ ഇപ്പോള്‍ ഒമാനില്‍ ഇത് നടക്കില്ല. അനധികൃതമായി ജോലിക്കാരുടെ പാസ്പോര്‍ട്ട് വാങ്ങി വയ്ക്കുന്ന കമ്പനികളെ നിരോധിക്കും എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ജോലി ചെയ്യുന്നവരുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്ന കമ്പനികളെ നിരോധിക്കും എന്നാണ് ഒമാന്‍ നിയമ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.. മിനിസ്ട്രീ ഓഫ് മാന്‍ പവര്‍ ഇത് സംബന്ധിച്ച നിയമം 2006 നവംബര്‍ ആറിന് പുറപ്പെടുവിച്ചതാണ്.
also read: 50 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
കമ്പനികള്‍ പാസ്പോര്‍ട്ട് പിടിച്ചു വയ്ക്കുന്ന പരാതികള്‍ പലപ്പോഴും പുറത്തെത്തുന്നുണ്ട്. പാസ്പോര്‍ട്ടും മറ്റ് രേഖകളും തിരികെ നല്‍കാന്‍ കമ്പനികള്‍ പലപ്പോഴും തയ്യാറാകുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഒരു രാജ്യം നല്‍കുന്ന പാസ്പോര്‍ട്ട് പിടിച്ചു വയ്ക്കാന്‍ ഒരു കമ്പനിക്കും അധികാരമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
Post Your Comments