NattuvarthaLatest News

ലൈഫില്‍ താളംതെറ്റി സര്‍ക്കാര്‍: ദുരിതത്തിലായി ഗുണഭോക്താക്കള്‍

40,000 രൂപയാണ് അടിസ്ഥാനം നിര്‍മിക്കാന്‍ ആദ്യഗഡു നല്‍കിയത്

പാലോട്: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവനപദ്ധതിയായ ‘ലൈഫ്’ പദ്ധതിയിസ് തംഭനം. ആദ്യ ഗഡു വാങ്ങി ഉണ്ടായിരുന്ന വീട് പൊളിച്ച് തറകെട്ടിയിട്ടും അടുത്ത ഗഡു കിട്ടാതെ വലയുകയാണ് ഗുണഭോക്താക്കള്‍. ഇതേസമയം ലിസ്റ്റിലുണ്ടായിട്ടും ഒന്നാം ഗഡു പോലും കിട്ടാത്തവരും കൂട്ടത്തിലുണ്ട്.  ചില പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡിലും കുറച്ചുപേര്‍ക്ക് ആദ്യഗഡു കിട്ടി അതേസമയം അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാം ഗഡു കിട്ടണമെങ്കില്‍ മറ്റുള്ളവര്‍ക്കുകൂടി ഒന്നാം ഗഡു കിട്ടണം. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിടപ്പാടം പൊളിച്ചു നീക്കിയ ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് വാടകവീടുകളിലും ബന്ധുവീടുകളിലുമാണ്. 40,000 രൂപയാണ് അടിസ്ഥാനം നിര്‍മിക്കാന്‍ ആദ്യഗഡു നല്‍കിയത്. രണ്ടാം ഗഡുവായി 1,60,000 രൂപയാണ്‌ ലഭിക്കേണ്ടത്.

ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളാണ് ആദ്യ ഗഡു നല്‍കുന്നത്. രണ്ടാം ഗഡു കൊടുക്കണമെങ്കില്‍ ഹഡ്‌കോയില്‍നിന്നു ലോണ്‍ അനുവദിക്കണം. പല പഞ്ചായത്തുകളും ഇതുവരെ ഹഡ്‌കോയുമായി എഗ്രിമെന്റ് വയ്ക്കാത്തതിനാലണ് ഇതു വൈകുന്നതെന്ന് ആരോപണവും ഉണ്ട്.

വീടില്ലാത്ത് എല്ലാവര്‍ക്കും വീടു നല്‍കുമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതി ആരംഭിച്ചതെങ്കിലും പല മേഖലകളിലും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. പെരിങ്ങമ്മല പഞ്ചായത്തില്‍ ലൈഫുമായി ബന്ധപ്പെട്ട് ആദിവാസി ഭവനപദ്ധതിക്ക് ഒരു പ്രവര്‍ത്തനവും തുടങ്ങിയില്ലെന്നു പരാതി. മൂന്നു വര്‍ഷത്തോളമായി ഡിപ്പാര്‍ട്‌മെന്റ് വീടുകളൊന്നും അനുവദിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

manorama

shortlink

Related Articles

Post Your Comments

Related Articles


Back to top button