കൊച്ചി: വെടിയുണ്ടയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ എത്തിയ ബിഎസ്എഫ് ജവാനെ എയര്‍പോര്‍ട്ടിലെ സുരക്ഷാവിഭാഗം പിടികൂടി. ചെക്കിന് ബാഗില്‍ സുരക്ഷാ പരിശോധനയ്ക്കിടെയാണു ബുള്ളറ്റ് കണ്ടെത്തിയത്.
ആലപ്പുഴ സ്വദേശി അഭിശങ്കര്‍ (25) ആണു പിടിയിലായത്. അവധിക്കു നാട്ടിലെത്തിയ ഇയാള്‍ ഡല്‍ഹിയിലേക്കു മടങ്ങാനെത്തിയതായിരുന്നു. സുരക്ഷാവിഭാഗം ഇയാളെ നെടുമ്പാശേരി പോലീസിനു കൈമാറി.
Post Your Comments