Latest NewsKerala

തേജസ്വിനി ബാലയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ബാലഭാസ്‌കര്‍ വെന്റിലേറ്ററിൽ തുടരുന്നു

നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബാലഭാസ്‌കറിനു ബോധംതെളിയുമെന്നാണു

തിരുവനന്തപുരം: കാറപകടത്തിൽ മരിച്ച തേജസ്വിനി ബാലയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബാലഭാസ്‌കറിനു ബോധംതെളിയുമെന്നാണു ഡോക്ടര്‍മാർ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ലക്ഷ്മി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

balabhaskar

കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. ദേശീയപാതയില്‍ നിന്നും തെന്നിമാറിയ വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കിടെ ഡ്രൈവര്‍ അര്‍ജുന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് സൂചന. കാറിന്റെ മുൻഭാഗത്ത് ഇരുന്ന തേജസ്വിനിയുടെ മൂക്കിനേറ്റ് പരിക്കാണ് മരണകാരണമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button