തൃക്കരിപ്പൂര്‍: ദുരൂഹസാഹചര്യത്തില്‍ യുവാവ് റെയില്‍വേ ഗേറ്റിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ഉദിനൂര്‍ റെയില്‍വേ ഗേറ്റിനു സമീപത്തെ കശുമാവിന് കൊമ്പില്‍ ചൊവ്വാഴ്ച രാവിലെയാണ് ദിനൂര്‍ പരത്തിച്ചാലിലെ കുഞ്ഞിമൊയ്തീന്‍- നബീസ ദമ്പതികളുടെ മകന് സുലൈമാനെ (31) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments