Latest NewsKerala

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു: ബാലഭാസ്കറും ഭാര്യയും അതീവ ഗുരുതരാവസ്ഥയിൽ

ഗുരുതരമായി പരിക്കേറ്റ മകൾ അപകടത്തിൽ മരിച്ചു

തിരുവനന്തപുരം: പള്ളിപ്പുറത്ത് കാര്‍ മരത്തിലിടിച്ച്‌ പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ  ബാലഭാസ്കറിന്‍റെ മകള്‍ തേജസ്വിനി ബാല (രണ്ട്) മരിച്ചു. ബാലഭാസ്കറിനും കുടുംബത്തിനുമുണ്ടായ വാഹനാപകടത്തിനു കാരണം കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചതിനാൽ. ഗുരുതരമായി പരിക്കേറ്റ മകൾ അപകടത്തിൽ മരിച്ചു അദ്ദേഹത്തിന്റെയും ഭാര്യ സംഗീതയുടെയും പരിക്കുകൾ അതീവ ഗുരുതരമാണ്.അപകടത്തല്‍ വാഹനത്തിന്‍റെ മുന്‍വശം പൂർണ്ണമായും തകർന്നു. ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും രണ്ട് വയസുകാരിയായ മകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്.

തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെ വെളുപ്പിന് 4 30 നായിരുന്നു അപകടമുണ്ടായത്. മരത്തിലിടിച്ച്‌ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബാലഭാസ്ക്കറും ഭാര്യയും അതീവ തീവ്ര പരിചണ വിഭാഗത്തിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു. ആദ്യം പോലീസ് ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ഗുരുതരമായ പരിക്കുകൾ ആയതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.balabhaskar

മലയാളത്തിലെ യുവ സംഗീതജ്ഞരില്‍ ഏറ്റവും ശ്രദ്ധേയനാണ് ബാലഭാസ്‌കര്‍. പഠനകാലത്ത് തന്നെ വയലിന് മികവ് കാട്ടിയ പ്രതിഭയാണ് ബാലഭാസ്‌കര്‍. എആര്‍ റഹ്മാനെ പോലുള്ള സംഗീതജ്ഞരും ബാലഭാസ്‌കറിന്റെ മികവുകളെ അംഗീകരിച്ചിട്ടുണ്ട്. മൂന്ന് വയസ് മുതല്‍ വയലിനിസ്റ്റായ അമ്മാവന്‍ ബി.ശശികുമാറിന്റെ ശിക്ഷണത്തില്‍ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്‌കര്‍ ആദ്യമായി വയലിനുമായി സ്റ്റേജില്‍ എത്തിയത് പന്ത്രണ്ടാം വയസിലാണ്.

അഞ്ച് വര്‍ഷം അടുപ്പിച്ച്‌ കേരള യൂണിവേഴ്സിറ്റിയില്‍ വയലിനില്‍ ഒന്നാം സ്ഥാനം നേടിയ ബാലഭാസ്‌കര്‍ 17ാം വയസില്‍ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു കൊണ്ട് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി. മൂന്ന് സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കിയ ബാലഭാസ്‌കര്‍ കോളജ് കാലത്ത് തന്നെ കണ്‍ഫ്യൂഷന്‍ എന്ന പ്രൊഫഷണല്‍ ബാന്‍ഡ് ഒരുക്കിയിരുന്നു. പിന്നീട് ബിഗ് ഇന്ത്യന്‍ ബാന്‍ഡ് ക്രിയേറ്റ് ചെയ്തു. ഇപ്പോഴത്തെ ബാന്‍ഡിന്റെ പേര് ബാലലീല.

കര്‍ണാടക സംഗീതത്തിലെ ലിറിക്സ് മനസിലാക്കി പാടുക എന്ന ലക്ഷ്യത്തോടെയാണ് ബാലഭാസ്‌കര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എം എ എടുത്തത്. രണ്ടാം റാങ്കോടെ എം എ പാസായി. കേരളത്തില്‍ ആദ്യമായി ഇലക്‌ട്രിക് വയലിന്‍ പരിചയപ്പെടുത്തിയതും ഇന്റോ വെസ്റ്റേണ്‍ ഫ്യൂഷന്‍ മലയാളത്തിന് പരിചയപ്പെടുത്തിയതും ബാലഭാസ്‌കറായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button