ഇന്ത്യ-ബംഗ്ലാദേശ് പര്യടനത്തിനു ശേഷം വിന്‍ഡീസ് മുഖ്യ കോച്ചിന്റെ പദവിയില്‍ സ്റ്റുവര്‍ട് ലോക രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്റ്റുവര്‍ട് ലോ മിഡില്‍സെക്‌സുമായി 4 വര്‍ഷത്തെ കരാറിലാണ് എത്തിയിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ കോച്ചായി ലോ പ്രവര്‍ത്തിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിന്‍ഡീസ് ക്രിക്കറ്റ് മെച്ചപ്പെട്ടു വരികയായിരുന്നുവെന്നും അതില്‍ സ്റ്റുവര്‍ട് ലോ വഹിച്ച പങ്ക് ഏറെ വലുതാണെന്നുമാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മുഖ്യന്‍ ജോണി ഗ്രേവ് അഭിപ്രായപ്പെട്ടു. 2016 സെപ്റ്റംബറില്‍ ഫില്‍ സിമ്മണ്‍സിനെ പുറത്താക്കിയ ശേഷമാണ് ലോ വിന്‍ഡീസ് കോച്ചായി എത്തുന്നത്.
ഉടന്‍ തന്നെ പുതിയ മുഖ്യ കോച്ചിനെ നിയമിക്കുവാനുള്ള പ്രക്രിയ ആരംഭിക്കുമെന്നും ഗ്രേവ് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഒക്ടോബറിലും വിന്‍ഡീസില്‍ നവംബറിലുമാണ് വിന്‍ഡീസ് ടെസ്റ്റ്-ഏകദിന പരമ്പരകള്‍ക്കായി എത്തുക. 19 ടി20കളില്‍ 8 വിജയം നേടിയെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ യോഗ്യത നേടാനാകാതെ പോയതും ഐസിസി ലോക കപ്പ് യോഗ്യതയിലൂടെ 2019 ക്രിക്കറ്റ് ലോകകപ്പിലേക്ക് എത്തുവാന്‍ സാധിച്ചതും ലോയ്ക്ക് അത്ര മികച്ച ഫലങ്ങളായി പറയാനാകില്ല. 32 ടെസ്റ്റുകളില്‍ ടീമിനെ പരിശീലിപ്പിച്ച ലോയ്ക്ക് 9 ടെസ്റ്റില്‍ വിജയം നേടാനായി.
Post Your Comments